സൂപ്പർ കപ്പ്; എഫ് സി ഗോവ ടീമിൽ സിഫ്നിയോസില്ല

സൂപ്പർ കപ്പിനായുള്ള എഫ് സി ഗോവ ടീം പ്രഖ്യാപിച്ചു. ലൊബേറയുടെ അഭാവത്തിൽ ഡെറിക് പെരേരയാണ് എഫ് സി ഗോവയെ സൂപ്പർ കപ്പിൽ പരിശീലിപ്പിക്കുന്നത്. 23 അംഗ സ്ക്വാഡിനെയാണ് എഫ് സി ഗോവ പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മാർക്ക് സിഫ്നിയോസില്ല.

ആറു വിദേശ താരങ്ങളെയെ രജിസ്റ്റർ ചെയ്യാൻ മാത്രമെ സൂപ്പർ കപ്പ് അനുവദിക്കുന്നുള്ളൂ. അതുകൊണ്ടാണ് സിഫ്നിയോസിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്. അഹ്മദ് ജാഹുവിനും ടീമിൽ ഇടമില്ല. കോറോമിനാസ്, ലാൻസറോട്ടെ, ഹ്യൂഗോ ബോമസ്, എഡ്വാർഡോ ബേഡിയ, സെർജിയോ ജസ്റ്റെ, ബ്രൂണോ എന്നിവരാണ് സൂപ്പർ കപ്പിനായ ടീമിൽ ഇടം പിടിച്ച ആറു വിദേശ താരങ്ങൾ.

ഏപ്രിൽ 3ന് എ ടി കെ കൊൽക്കത്തയ്ക്ക് എതിരെയാണ് എഫ് സി ഗോവയുടെ സൂപ്പർ കപ്പിലെ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒമ്പതു ഗോൾ ത്രില്ലറിന് ഒടുവിൽ കിരീടം ഉയർത്തി ശാസ്താ മെഡിക്കൽസ് തൃശ്ശൂർ
Next articleഇന്റർ മിലാന്റെ സ്മാരകം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു