കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം കാണാൻ ആയി കൊച്ചിയിൽ എത്തിയ എഫ് സി ഗോവ അരാധകർക്ക് മോശം അനുഭവമാണ് ഉണ്ടായത് എന്ന പരാതിയുമായി എഫ് സി ഗോവ. എഫ് സി ഗോവയുടെ ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സ് സുരക്ഷ ഒരുക്കിയില്ല എന്നും എവേ സ്റ്റാൻഡിൽ ഗോവൻ ആരാധകർക്ക് ഏറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നു എന്നും എഫ് സി ഗോവ ഇന്ന് നടത്തിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. എവേ സ്റ്റാൻഡ് എവേ ടീമുകൾക്ക് ഉള്ളത് ആണെങ്കിലും അവിടെ ബ്ലാസ്റ്റേഴ്സ് ആരാധകർ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന ആരോപണം ഗോവൻ ഫാൻസ് കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു.
ഇത് മാത്രമല്ല താരങ്ങളെ വാം അപ്പിന് സഹായിക്കുന്നതിനിടയിൽ ഗോവയുടെ ടെക്നിക്കൽ ടീമിലെ ഒരംഗത്തിന് കല്ലേറു കൊണ്ട് പരിക്കേറ്റു എന്നും ഗോവ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഈ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങൾ ഒഴിവാക്കേണ്ടതാണെന്നും അവർ പറയുന്നു.
https://twitter.com/FCGoaOfficial/status/1592427883171287040?t=-B9B373IWZiFdQ_g5ojjoQ&s=19
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഈ വിഷയത്തിൽ അന്വേഷണം നടത്തണം എന്നും നടപടികൾ എടുക്കണം എന്നും ഗോവ അറിയിച്ചു.