
സൂപ്പർ കപ്പിലും എ ടി കെയ്ക്ക് ഫോം കണ്ടെത്താനായില്ല. ഇന്ന് എഫ് സി ഗോവയെ നേരിട്ട എടികെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. പല താരങ്ങൾക്ക് വിശ്രമം കൊടുത്തിട്ടും തങ്ങളുടെ പതിവ് മികവിലേക്ക് എഫ് സി ഗോവ ഉയരാഞ്ഞിട്ടും വരെ എടികെയ്ക്ക് വിജയം കണ്ടെത്താൻ ആയില്ല.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കോറൊയിലൂടെയാണ് എഫ് സി ഗോവ ആദ്യം മുന്നിൽ എത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ അയർലണ്ട് താരം റോബി കീൻ എടികെയെ സമനില ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. പക്ഷെ സമനില ഗോൾ വഴങ്ങിയതോടെ എഫ് സി ഗോവ ഉണർന്നു.
70ആം മിനുട്ടിൽ ബൗമാസിലൂടെ ഗോവ ലീഡ് തിരികെയെടുത്തു. 77ആം മിനുട്ടിൽ ബ്രണ്ടൻ ഫെർണാണ്ടസിലൂടെ മൂന്നാം ഗോളും എഫ് സി ഗോവ കണ്ടെത്തി. കോറോയുടെ പാസിൽ നിന്നായിരുന്നു ബ്രണ്ടന്റെ ഗോൾ. ക്വാർട്ടറിൽ ജംഷദ്പൂർ എഫ് സിയെ ആണ് എഫ് സി ഗോവ നേരിടുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial