സന്തോഷ് ട്രോഫി താരവും മലപ്പുറം സ്വദേശിയുമായ ഫസലു റഹ്മാൻ മൊഹമ്മദൻസിലേക്ക്

മലപ്പുറം സ്വദേശിയും കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നോട്ടത്തിൽ പങ്കാളിയുമായിരുന്ന ഫസലു റഹ്മാൻ മൊഹമ്മദൻസിലേക്ക് പോകുന്നു. മൊഹമ്മദൻസും ഫലസു റഹ്മാനുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്നാണ് സൂചനകൾ. താരം മുമ്പ് ഗോകുലം കേരളയുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ഫസലു റഹ്മാൻ ഉൾപ്പെടെ കേരളത്തിനൊപ്പം സന്തോഷ് ട്രോഫി കിരീടം നേടിയ താരങ്ങൾക്ക് എല്ലാം ദേശീയ ക്ലബുകളിൽ നിന്ന് ഓഫറുകൾ ലഭിക്കുന്നുണ്ട്.

അവസാന കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിനു വേണ്ടി ആയിരുന്നു ഫസലു കളിച്ചത്. ഇരു വിങ്ങുകളിലും കളിക്കുന്ന ഫസ്‌ലു സാറ്റ് തീരൂരിനു വേണ്ടി ബൂട്ടുകെട്ടി തന്നെ ആയിരിന്നു കളി തുടങ്ങിയത്. മലപ്പുറം താനൂർ സ്വദേശിയാണ് ഫസ്‌ലു.
Img 20220608 145241
സാറ്റ് തീരൂരിനു വേണ്ടി താരം മൂന്ന് സീസണുകളിൽ കേരള പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്. ബാംഗ്ലൂർ സൂപ്പർ ഡിവിഷൻ ചാമ്പ്യൻസ് ആയ ഓസോൺ എഫ് സിയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു. മുമ്പ് ത്രിപുര ലീഗിൽ എഗിയോ ചാലോക്ം ആയി കളിക്കുകയും അവിടെ ലീഗിലെ ടോപ് സ്‌കോറർ ആവുകയും ചെയ്തു. ഫസലുവിനു മുമ്പ് ത്രിപുര സന്തോഷ് ട്രോഫി ടീമിലും കളിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അന്ന് സന്തോഷ് ട്രോഫിയിൽ രണ്ടു ഗോളുകൾ ഫസ്‌ലു ത്രിപുരയ്ക്കു വേണ്ടി നേടുകയും ചെയ്തു.

ഐ ലീഗ് കിരീടം ലക്ഷ്യമിടുന്ന മൊഹമ്മദൻസ് ഫസലുവിനെ പോലെയുള്ള ഒരു താരത്തിന് വളരാനുള്ള വലിയ വേദിയാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.