Farihatrisna

ഫരിഹയ്ക്ക് അരങ്ങേറ്റത്തിൽ ഹാട്രിക്ക്, മലേഷ്യയ്ക്കെതിരെ 88 റൺസ് വിജയവുമായി ബംഗ്ലാദേശ്

ഏഷ്യ കപ്പിൽ ബംഗ്ലാദേശിന് വലിയ വിജയം. ഇന്ന് മലേഷ്യയ്ക്കെതിരെ ടീം 88 റൺസ് വിജയം നേടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി മുര്‍ഷിദ ഖാത്തുനും നിഗര്‍ സുൽത്താന 53 റൺസും നേടി ടീമിനെ 129/5 എന്ന സ്കോറാണ് നേടിയത്.

5 മലേഷ്യന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ തന്റെ ടി20 അരങ്ങേറ്റം കുറിച്ച ഫരിഹ ട്രിസ്നയുടെ ഹാട്രിക്ക് നേട്ടം ആണ് മലേഷ്യയെ തകര്‍ത്തെറിഞ്ഞത്. ആറാം ഓവറിലെ രണ്ട്, മൂന്ന്, നാല് പന്തുകളിലാണ് ഫരിഹയുടെ ഹാട്രിക്ക്. 18.5 ഓവറിൽ മലേഷ്യ 41 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഫാത്തിമ ഖാത്തുന്‍, ഷഞ്ചിദ അക്തര്‍, റുമാന അഹമ്മദ് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version