ഫാൻസ് ഗോൾ ഓഫ് ദി വീക്കായി നിഷു കുമാറിന്റെ ഗോൾ !

ഇന്ത്യൻ സൂപ്പർ ലീഗിലെ ഫാൻസ്‌ ഗോൾ ഓഫ് ദി വീക്കായി നിശു കുമാറിന്റെ ഗോൾ തിരഞ്ഞെടുക്കപ്പെട്ടു. ഒഡീഷ എഫ്സിക്കെതിരെ നിശുകുമാർ നേടിയ ഗോളാണ് നേട്ടം സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചു കയറിയത്.

ഒഡീഷക്കെതിരെ നിർണായകമായിരുന്നു നിഷുകുമാറിന്റെ ഗോൾ. ജെസ്സലിന് പകരം ആദ്യ ഇലവനിൽ എത്തിയ നിഷു കുമാർ അഡ്രിയാന്‍ ലൂണ ബോക്‌സിലേക്ക് തൊടുത്ത ക്രോസ് ഏറ്റുവാങ്ങി. പന്ത് നിയന്ത്രിച്ച് ബോക്‌സിന് പുറത്തേക്ക്. പിന്നെ അളന്നുമുറിച്ചൊരു ഷോട്ട്. പന്ത് ഒഡീഷ വലയ്ക്കുള്ളിലേക്ക് വളഞ്ഞിറങ്ങി. ഗോള്‍ കീപ്പര്‍ക്ക് ഒരു അവസരവും നൽകാതെയായിരുന്നു നിഷുകുമാറിന്റെ ഗോൾ പിറന്നത്.

Exit mobile version