Site icon Fanport

ഫ്രഞ്ച് ലീഗ്, ഫാൽകാവോ തിളക്കത്തിൽ മൊണോക്കോ ജയം

ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ മൊണാക്കോയ്ക്ക് വിജയ തുടക്കം. കൊളംബിയൻ താരം ഫാൽകാവോയുടെ മികവിലാണ് മൊണാക്കോ ഇന്ന് നാന്റെസിനെ മറികടന്നത്. 67ആം മിനുട്ടിൽ സബ്ബായി ഫാൽകാവൊ ഇറങ്ങുമ്പോൾ കളി 0-0 എന്ന നിലയിൽ ആയിരുന്നു. പിന്നീട് ഫാൽകാവോ ഒരു ഗോൾ അടിക്കുകയും ഒരു ഗോൾ ഒരുക്കുകയും ചെയ്തപ്പോൾ 3-1ന് മൊണാക്കോ വിജയിക്കുകയായിരുന്നു.

69ആം മിനുട്ടിൽ റോണി ലോപസിലൂടെയാണ് മൊണാക്കോ മുന്നിൽ എത്തിയത്. 80ആം മിനുട്ടിൽ ഫാൽകാവോയുടെ അസിസ്റ്റിൽ ജോവറ്റിച് ലീഡ് രണ്ടാക്കി ഉയർത്തി. മൂന്ന് മിനുട്ടിനകം ഫാൽകാവോ തന്റെ ഗോളും കണ്ടെത്തി കളി മൊണാക്കോയുടെ വരുതിയിലാക്കുകയായിരുന്നു. കളിയുടെ അവസാന നിമിഷം സലാ ആണ് നാന്റസിന്റെ ആശ്വാസ ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version