Site icon Fanport

ഐപിഎല്‍ ചെറിയ പതിപ്പ് ഈ വര്‍ഷം തന്നെ നടത്തുകയാണെങ്കില്‍ താന്‍ 14 ദിവസത്തെ ക്വാറന്റീന് തയ്യാര്‍

ഐപിഎല്‍ 2020ല്‍ നടത്തുകയാണെങ്കില്‍ അതില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ഐപിഎല്‍ മുഴുവന്‍ സീസണ്‍ കളിക്കുവാന്‍ വിദേശ താരങ്ങള്‍ക്കെല്ലാം ബുദ്ധിമുട്ടുണ്ടാകുമെന്നും അതിനാല്‍ തന്നെ ഐപിഎലിന്റെ ചെറിയ പതിപ്പ് ആവും കൂടുതല്‍ സൗകര്യപ്രദം എന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം വ്യക്തമാക്കി.

അതിന് വേണ്ടി 14 ദിവസത്തെ ക്വാറന്റീന് പോകുവാന്‍ താന്‍ തയ്യാറാണെന്നും ദക്ഷിണാഫ്രിക്കന്‍ താരം വ്യക്തമാക്കി. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയോ രണ്ട് മാസം നീണ്ട് നില്‍ക്കുന്ന ഐപിഎലോ ഇപ്പോളത്തെ സാഹചര്യങ്ങളില്‍ താരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതല്ലെന്നും താരം വ്യക്തമാക്കി.

അതിനാല്‍ തന്നെ രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയോ അതോ ഒരു മാസം മാത്രം നീണ്ട നില്‍ക്കുന്ന ഐപിഎലോ ആണ് ഈ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമായവയെന്നും ഫാഫ് വ്യക്തമാക്കി.

Exit mobile version