വീണ്ടും ചെൽസി, എഫ്. എ കപ്പ് സെമിയിൽ ആഴ്‌സണലിനെ വീഴ്‌ത്തി ഫൈനലിൽ

വനിത എഫ്.എ കപ്പ് സെമിയിൽ ആഴ്‌സണലിനെ വീഴ്ത്തി ചെൽസി വനിതകൾ ഫൈനലിൽ. നിലവിലെ ജേതാക്കൾ ആയ ചെൽസി കഴിഞ്ഞ ഫൈനലിലും ആഴ്‌സണലിനെ ആയിരുന്നു തോൽപ്പിച്ചത്. ഇത്തവണയും ശക്തരായ ചെൽസിക്ക് മുമ്പിൽ ആഴ്‌സണൽ വീണു. ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ ആഴ്‌സണലിന് ആയില്ല. മത്സരത്തിൽ കൂടുതൽ ആധിപത്യം പുലർത്തിയ ചെൽസി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മത്സരം ജയിച്ചത്.

20220417 190107

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ചെൽസി മത്സരത്തിൽ മുന്നിലെത്തി. ബെതനി ഇംഗ്ലണ്ടിന്റെ പാസിൽ ഗുരോ രെയിറ്റൻ ആണ് ചെൽസിക്ക് ആദ്യ ഗോൾ നേടി നൽകിയത്. തുടർന്ന് 61 മത്തെ മിനിറ്റിൽ ജി സോ യുൻ ലോങ് റേഞ്ചറിലൂടെ ചെൽസി ജയം ഉറപ്പിക്കുക ആയിരുന്നു. ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി വനിതകളെ ആണ് ചെൽസി നേരിടുക.

Exit mobile version