റെഡ്ബുൾ ചിറകിലേറി വീണ്ടും വേർസ്റ്റപ്പെൻ

ഫ്രാൻസ് ഗ്രാൻഡ് പ്രിയിൽ ഇന്ന് റെഡ്ബുൾ ടീമിലെ വേർസ്റ്റപ്പെൻ 9 സെക്കൻഡിന്റെ ലീഡിൽ ഒന്നാം സ്ഥാനത്തെത്തി 25 വിലപ്പെട്ട പോയിന്റ്സ് നേടി. പോൾ പൊസിഷനിൽ തുടക്കമിട്ട ഫെറാറിയുടെ ലെക്ലെർക്ക് അപകടം നേരിട്ട് പുറത്തു പോയത് റെഡ് ബുള്ളിനും മെർസിഡിസിനും നേട്ടമായി.

ദക്ഷിണ ഫ്രാൻസിലെ ചൂടുള്ള ഇന്നത്തെ ഞായറാഴ്ചയിൽ കാണികളെ കൊണ്ട് നിറഞ്ഞ സർക്യൂട്ടിൽ, ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തെക്കാൾ മൂന്നാം സ്ഥാനത്തിന് വേണ്ടി റസ്സലും പേരെസും തമ്മിൽ നടന്ന പോരാട്ടമാണ് അവസാന ലാപ്പുകളിൽ കാണികളെ ആവേശം കൊള്ളിച്ചത്.

വേർസ്റ്റപ്പെന് പിറകിൽ ഹാമിൽടനും , റസ്സലും റേസ് അവസാനിപ്പിച്ചപ്പോൾ കൻസ്ട്രക്ടർ റാങ്കിങ്ങിൽ റെഡ് ബുൾ തങ്ങളുടെ ആധിപത്യം തുടർന്നു.

പോയിന്റ് നില:
20220724 214755

2022 Constructor Standings;

Exit mobile version