Picsart 22 11 19 15 25 08 510

“യൂറോപ്യൻസ് 3000 വർഷമായി ചെയ്യുന്നതിന് മാപ്പ് പറഞ്ഞതിനു ശേഷം മതി ഉപദേശവും പാഠമെടുക്കലും” – ഫിഫ പ്രസിഡന്റ്

യൂറോപ്പിലെ ഖത്തറിനെതിരായ വിമർശനങ്ങൾ ഇരട്ടത്താപ്പ് ആണെന്ന് ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ. ഞങ്ങൾ യൂറോപ്യന്മാർ ലോകമെമ്പാടും 3,000 വർഷമായി ചെയ്യുന്ന കാര്യങ്ങളിൽ ലോകത്തോട് മാപ്പ് പറയണം. ആദ്യം അതാണ് ചെയ്യേണ്ടത് എന്ന് ഇൻഫന്റീനോ പറയുന്നു.

ആളുകൾക്ക് പാഠങ്ങളും ഉപദേശങ്ങളും നൽകാൻ തുടങ്ങുന്നതിന് മുമ്പ് 3,000 വർഷത്തേക്ക് ഞങ്ങൾ ക്ഷമാപണം നടത്തണം എന്ന് ഇൻഫാന്റിനോ പറഞ്ഞു.

വ്യത്യസ്‌തനായതിന്റെ പേരിൽ സ്‌കൂളിൽ ഞാനടക്കം പാർശ്വവത്കരിക്കപ്പെട്ടിട്ടുണ്ട് എന്നും ഇൻഫന്റീനോ പറഞ്ഞു. ഇന്ന് എനിക്ക് ഞാൻ ഖത്തറി ആണെന്ന് തോന്നുന്നു. ഇന്ന് ഞാൻ അറബ് ആണെന്ന് തോന്നുന്നു. ഇന്ന് ഞാൻ ആഫ്രിക്കൻ ആണെന്ന് തോന്നുന്നു. ഇന്ന് എനിക്ക് സ്വവർഗ്ഗാനുരാഗിയാണെന്ന് തോന്നുന്നു. ഇന്ന് എനിക്ക് വികലാംഗനാണെന്ന് തോന്നുന്നു. ഇന്ന് എനിക്ക് ഒരു കുടിയേറ്റ തൊഴിലാളിയാണെന്ന് തോന്നുന്നു, ഇൻഫാന്റിനോ പറഞ്ഞു.

തീർച്ചയായും, ഞാൻ ഖത്തറിയല്ല, ഞാൻ അറബിയല്ല, ഞാൻ ആഫ്രിക്കക്കാരനല്ല, സ്വവർഗ്ഗാനുരാഗിയല്ല, വികലാംഗനല്ല, ഒരു കുടിയേറ്റ തൊഴിലാളിയുമല്ല. എന്നാൽ എനിക്ക് അവരെപ്പോലെ തോന്നുന്നു, കാരണം വിവേചനം കാണിക്കുന്നതിന്റെ ദൂശ്യഫലങ്ങൾ എനിക്കറിയാം. ഒരു വിദേശ രാജ്യത്ത് മറ്റൊരു രാജ്യക്കാരൻ എന്ന നിലയിൽ വളർന്നതിനാൽ കുട്ടിക്കാലത്ത് എനിക്ക് ഇത്തരം വിവേചനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.” – അദ്ദേഹം കൂട്ടിച്ചേർത്തു.

തീർച്ചയായും ഖത്തറിൽ പ്രവർത്തിക്കാത്തതും പരിഹരിക്കപ്പെടേണ്ടതുമായ കാര്യങ്ങളുണ്ട്. എന്നാൽ ഈ ഉപദേശങ്ങളും വിമർശനങ്ങളും ഏകപക്ഷീയമാണ്, ഇത് വെറും കാപട്യമാണ്,” ഇൻഫന്റീനോ പറഞ്ഞു.

Exit mobile version