യൂറോപ്പ ഫൈനലിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് യാത്ര തിരിച്ചു, സ്ക്വാഡിൽ മഗ്വയറും

ബുധനാഴ്ച നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം പോളണ്ടിലേക്ക് യാത്ര തിരിച്ചു. ഒലെ ഗണ്ണാർ സോൾഷ്യാറും 26 അംഗ സ്ക്വാഡുമാണ് ഫൈനലിനായി പോകുന്നത്. പരിക്ക് കാരണം ഫൈനലിൽ കളിക്കുമോ എന്ന് ഇനിയും ഉറപ്പില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറും സ്ക്വാഡിൽ ഇടം നേടി. മഗ്വയർ കളിക്കുമോ ഇല്ലയോ എന്നത് ബുധനാഴ്ച മാത്രമെ തീരുമാനിക്കുകയുള്ളൂ.

ആന്റണി മാർഷ്യൽ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഇല്ലാത്ത പ്രധാന താരം. ബ്രൂണോ ഫെർണാണ്ടസ്, പോൾ പോഗ്ബ, റാഷ്ഫോർഡ്, ഗ്രീൻവുഡ്, കവാനി എന്ന് തുടങ്ങി പ്രധാന താരങ്ങൾ എല്ലാം സ്ക്വാഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസണും യാത്ര ചെയ്യുന്നുണ്ട്. ഫൈനലിൽ വിയ്യറയൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരാളികൾ. ഒലെ അദ്ദേഹത്തിന്റെ യുണൈറ്റഡ് പരിശീലക കരിയറിലെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

Squad for the #UEL final: De Gea, Henderson, Grant, Bishop, Bailly, Lindelöf, Maguire, Shaw, Telles, Tuanzebe, Wan-Bissaka, Williams, Amad, Bruno Fernandes, Fred, James, Mata, Matić, McTominay, Pogba, Van de Beek, Cavani, Elanga, Greenwood, Rashford, Shoretire

Exit mobile version