ഇനി കപ്പിനായുള്ള പോരാട്ടം, ഇറ്റലിയും ഇംഗ്ലണ്ടും പിന്നെ യൂറോ കപ്പും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു മാസമായി ഫുട്ബോൾ പ്രേമികളുടെ സന്തോഷമായിരുന്ന ഫുട്ബോൾ മാമാങ്കത്തിന് അവസാനമാകുന്നു. ഇന്ന് രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ട് ഡെന്മാർക്കിനെ മടക്കൊ അയച്ചതോടെ കിരീടത്തിനായുള്ള പോരാട്ടം ഇംഗ്ലണ്ടിലേക്കും ഇറ്റലിയിലേക്കും മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഞായറാഴ്ച വെംബ്ലിയിൽ ഇരുടീമുകളും യൂറോ കപ്പിനായി നേർക്കുനേർ വരും. ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകളാണ് ഫൈനലിൽ എത്തിയത് എന്ന് നിസ്സംശയം പറയാൻ ആകും.

കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമായ ഇറ്റലിക്ക് 2006നു ശേഷമുള്ള ആദ്യ മേജർ കിരീടമാണ് വെംബ്ലിയിലെ ലക്ഷ്യം. സെമി ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ സ്പെയിനിനെ തോൽപ്പിച്ചാണ് ഇറ്റലി ഫൈനലിൽ എത്തിയത്. ബെൽജിയം, ഓസ്ട്രിയ എന്നിവരും നോക്കൗട്ട് റൗണ്ടുകളിൽ ഇറ്റലിക്ക് മുന്നിൽ വീണു. മാഞ്ചിനിയുടെ ടീമിനെ പരാജയപ്പെടുത്തുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല.

ഇംഗ്ലണ്ടിന് ഏറ്റവും വലിയ അഡ്വാന്റേജ് അവർ സ്വന്തം നാട്ടിലാണ് കളിക്കുന്നത് എന്നാണ്. എന്നാൽ കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ ആതിഥേയത്വം കൊണ്ട് മാത്രം കാര്യമില്ല എന്ന് തെളിഞ്ഞതാണ്. ടൂർണമെന്റിൽ ഇന്ന് ഡെന്മാർക്കിനെതിരെ വഴങ്ങിയ ഗോൾ അല്ലാതെ ഒരു ഗോൾ സൗത്ഗേറ്റിന്റെ ടീം വഴങ്ങിയിട്ടില്ല. ഇംഗ്ലണ്ടിന്റെ ആദ്യ യൂറോ കപ്പ് ഫൈനലാണിത്. കിരീടം നേടുക ആണെങ്കിൽ അത് 1966 മുതലുള്ള ഇംഗ്ലണ്ടിന്റെ കാത്തിരിപ്പിന്റെ അവസാനമാകും. എന്തായാലും ഫുട്ബോൾ പ്രേമികൾക്ക് ഒരു ഗംഭീര ഫൈനൽ തന്നെ ഞായറാഴ്ച പ്രതീക്ഷിക്കാം.