എറിക്സണായി ഫുട്ബോൾ ലോകം പ്രാർത്ഥനയിൽ, ഡെന്മാർക്ക് ഫിൻലാൻഡ് മത്സരം ഉപേക്ഷിച്ചു

ഫുട്ബോൾ ലോകം വേദനയിലാണ്. ആശങ്കയിലും. ഇന്ന് യൂറോ കപ്പിൽ നടക്കുകയായിരുന്ന മത്സരത്തിനിടയിൽ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞു വീണതാണ് ഫുട്ബോൾ പ്രേമികളെ ആകെ വേദനയിലാക്കിയത്. മത്സരം ആദ്യ പകുതി അവസാനിക്കാനാകുന്ന സമയത്തായിരുന്നു കളിക്കിടയിൽ എറിക്സൺ കുഴഞ്ഞു വീണത്. ഉടൻ തന്നെ റഫറി കളി നിർത്തി മെഡിക്കൽ സംഘം കളത്തിൽ എത്തി. ദീർഘനേരം പരിചരണം നടത്തിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

മത്സരം ഉപേക്ഷിക്കുന്നതായി യുവേഫ അറിയിക്കുകയും ചെയ്തു. എറിക്സന്റെ പരിക്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. താരത്തിന്റെ ആരോഗ്യ നില മെച്ചപ്പെടാനായി ഫുട്ബോൾ ലോകം ഇപ്പോൾ പ്രാർത്ഥനയിലാണ്. ഡെന്മാർക്ക് ടീമിലെ ഏറ്റവും മികച്ച താരമാണ് എറിക്സൺ. മുൻ സ്പർസ് താരമായ എറിക്സൺ ഇപ്പോൾ ഇന്റർ മിലാനിലാണ് കളിക്കുന്നത്.

Exit mobile version