20230201 074754

എൻസോ ഇനി ചെൽസി താരം!! റെക്കോർഡ് നൽകി അർജന്റീനൻ താരത്തെ സ്വന്തമാക്കി

അർജന്റീനൻ യുവ താരം എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാനുള്ള ചെൽസി ശ്രമങ്ങൾ അവസാനം വിജയിച്ചു. ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിൽ ആണ് ചെൽസി എൻസോയുടെ കരാർ സാങ്കേതികതകൾ പൂർത്തിയാക്കിയത്. ജനുവരി ട്രാനഫർ വിൻഡോയുടെ തുടക്കം മുതൽ എൻസോ ആയിരുന്നു ചെൽസിയുടെ പ്രധാന ലക്ഷ്യം. 121 മില്യൺ യൂറോ ആണ് എൻസോക്ക് വേണ്ടി ചെൽസി ബെൻഫികയ്ക്ക് നൽകിയത്.

2031വരെയുള്ള കരാർ എൻസോ ചെൽസിയിൽ ഒപ്പുവെച്ചു. ചെൽസി നൽകുന്ന തുകയുടെ 25% എൻസോയുടെ മുൻ ക്ലബായ റിവർ പ്ലേറ്റിനാണ് പോവുക. അർജന്റീനയുടെ ലോകകപ്പ് ഹീറോ ആയ എൻസോ എത്തുന്നതോടെ ചെൽസിയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ആരാധകർ. എൻസോ മെഡിക്കൽ പൂർത്തിയാക്കി കഴിഞ്ഞു. അടുത്ത ദിവസം തന്നെ താരം ചെൽസി ക്യാമ്പിൽ ചേരും. 6 ഇൻസ്റ്റാൾമന്റ് ആയാകും എൻസോക്ക് ആയുള്ള ട്രാൻസ്ഫർ തുക ചെൽസി നൽകുക.ബ്രിട്ടീഷ് ട്രാൻസ്ഫറിൽ റെക്കോർഡ് തുകയാണ് ചെൽസി എൻസോക്ക് ആയി ചിലവഴിച്ചിരിക്കുന്നത്.

Exit mobile version