മഴ നിയമത്തില്‍ ഇംഗ്ലണ്ട്, കളിയിലെ താരമായി ഓയിന്‍ മോര്‍ഗന്‍

മഴ നിയമത്തില്‍ ഇംഗ്ലണ്ടിനു 31 റണ്‍സിന്റെ ജയം. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ട ശേഷം രണ്ടാം ഏകദിനത്തില്‍ മലിംഗയുടെ അഞ്ച് വിക്കറ്റ് നേടത്തെ മറികടന്ന് ഇംഗ്ലണ്ട് 278/9 എന്ന സ്കോറിലേക്ക് എത്തിയതിനു പിന്നില്‍ ഓയിന്‍ മോര്‍ഗന്‍(92), ജോ റൂട്ട്(71) എന്നിവരുടെ മികവിലായിരുന്നു. എന്നാല്‍ തുടക്കം തന്നെ പാളിയ ശ്രീലങ്കയെ ക്രിസ് വോക്സ് 31/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കി. 30 റണ്‍സ് നേടിയ കുശല്‍ പെരേര പുറത്താകുമ്പോള്‍ ശ്രീലങ്ക 74/5 എന്ന നിലയിലായിരുന്നു.

അതിനു ശേഷം ആറാം വിക്കറ്റ് കൂട്ടുകെട്ട് 66 റണ്‍സ് നേടി ടീമിനെ വീണ്ടും ട്രാക്കിലേക്ക് എത്തിക്കുമ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. മഴ വരുമ്പോള്‍ അഞ്ച് വിക്കറ്റ് വീണതിനാല്‍ 31 റണ്‍സ് പിന്നിലായിരുന്നു ശ്രീലങ്ക. മത്സരം തടസ്സപ്പെടുമ്പോള്‍ തിസാര പെരേര 44 റണ്‍സും ധനന്‍ജയ ഡിസില്‍വ 36 റണ്‍സും നേടിയാണ് ക്രീസില്‍ നിന്നിരുന്നത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നും ഒല്ലി സ്റ്റോണ്‍, ലിയാം ഡോസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Exit mobile version