Site icon Fanport

വേതനം വെട്ടിച്ചുരുക്കുവാനുള്ള ആവശ്യം അംഗീകരിച്ച് ഇംഗ്ലണ്ട് താരങ്ങള്‍

കൊറോണ വ്യാപനത്തിനെത്തുടര്‍ന്ന് ക്രിക്കറ്റ് മുടങ്ങുകയും വരുമാനം നിലയ്ക്കുകയും ചെയ്ത അവസരത്തില്‍ അടുത്ത മൂന്ന് മാസത്തേക്ക് തങ്ങളുടെ വേതനം കുറയ്ക്കുവാനുള്ള ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ച് ഇംഗ്ലണ്ട് താരങ്ങളും. ബോര്‍ഡിന്റെ ആവശ്യം ഇംഗ്ലണ്ടിന്റെ കേന്ദ്ര കരാറുള്ള വനിത-പുരുഷ താരങ്ങളാണ് അംഗീകരിച്ചിട്ടുള്ളത്.

കേന്ദ്ര കരാറുള്ള പുരുഷന്മാര്‍ ഇംഗ്ലണ്ട് ബോര്‍ഡിന് ഏകദേശം 5 ലക്ഷം ബ്രിട്ടീഷ് പൗണ്ട് വേതനം കുറയ്ക്കുന്നത് വഴി നല്‍കുമെന്നാണ് അറിയുന്നത്. ഇത് ഏകദേശം 20% വരെ തങ്ങളുടെ പഴയ വേതനത്തില്‍ നിന്ന് വിട്ട് നല്‍കുന്നതിന് തുല്യമാണ്. വനിത താരങ്ങളും കോച്ചുമാരും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം വേതനം വെട്ടിക്കുറയ്ക്കുവാന്‍ സമ്മതിച്ചിട്ടുണ്ട്.

Exit mobile version