ദക്ഷിണാഫ്രിക്കയെ 69 റണ്‍സിനു പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ആദ്യ ഏകദിനത്തിലേറ്റ ദയനീയ തോല്‍വിയ്ക്ക് പകരം വീട്ടി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് 331/6 എന്ന സ്കോര്‍ നേടിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 262/9 എന്ന സ്കോറിനു എറിഞ്ഞു പിടിക്കുകയായിരുന്നു. ബാറ്റിംഗില്‍ ശതകങ്ങളുമായി സാറ ടെയിലര്‍, താമി ബ്യൂമോണ്ട് എന്നിവര്‍ ഇംഗ്ലണ്ടിനായി തിളങ്ങിയപ്പോള്‍ ഓപ്പണര്‍ ലിസേല്ലേ ലീയുടെ ശതകമാണ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയത്. ലോറ വോള്‍വാര്‍ഡ്ട്(32), ച്ലോ ട്രയണ്‍(44) എന്നിവരാണ് ലീയ്ക്ക് പുറമേ ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. 5 സിക്സും 13 ബൗണ്ടറിയും സഹിതം 117 റണ്‍സാണ് ലീയുടെ സംഭാവന.

സോഫി എക്സെല്‍സ്റ്റോണ്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലോറ മാര്‍ഷ്, കാത്തറിന്‍ ബ്രണ്ട് എന്നിവര്‍ രണ്ടും അന്യ ഷ്രുബ്സോള്‍, ജോര്‍ജ്ജിയ എല്‍വിസ് എന്നിവര്‍ ഓരോ വിക്കറ്റും ഇംഗ്ലണ്ടിനായി സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial