മുന്നില്‍ ഇംഗ്ലണ്ട്, രണ്ടാമത് ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് ആറാം സ്ഥാനം

ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 6 സ്വര്‍ണ്ണ മെഡലുകളോടെ ഇംഗ്ലണ്ട് മുന്നില്‍. ആറ് സ്വര്‍ണ്ണം മൂന്ന് വീതം വെള്ളിയും വെങ്കലവുമാണ് ഇംഗ്ലണ്ടിന്റെ സമ്പാദ്യം. 15 മെഡലുകളോട് ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. മെഡലുകളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിനെക്കാള്‍ മുന്നിലാണെങ്കിലും 5 സ്വര്‍ണ്ണം മാത്രം കൈവശമുള്ളതിനാല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആതിഥേയരായ ഓസ്ട്രേലിയ. നാല് വെള്ളിയും 6 വെങ്കലും ടീം ആദ്യ ദിവസം നേടിയിട്ടുണ്ട്.

രണ്ട് സ്വര്‍ണ്ണം നേടിയ മലേഷ്യ മൂന്നാം സ്ഥാനത്താണ്. രണ്ട് മെഡലുകളുമായി ഇന്ത്യ ആറാം സ്ഥാനത്താണ്. ഭാരോദ്വാഹനത്തില്‍ മീരഭായി ചാനു സ്വര്‍ണ്ണവും ഗുരു രാജ വെള്ളിയും ഇന്ത്യയ്ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎ എഫ് സി കപ്പ്, ഐസോളിനെ ഐസോളിൽ ചെന്ന് ബെംഗളൂരു തകർത്തു
Next articleമുംബൈ സിറ്റിയെ മടക്കികെട്ടി ഈസ്റ്റ് ബംഗാൾ