ദക്ഷിണാഫ്രിക്ക തകർന്നു, കൂറ്റൻ ജയവുമായി ഇംഗ്ലണ്ട്

ദക്ഷിണാഫ്രിക്കയെ 191 റൺസിന് തോൽപ്പിച്ച് നാലാം ടെസ്റ്റ് സ്വന്തമാക്കി ഇംഗ്ലണ്ട്. കൂറ്റൻ ജയത്തോടെ പരമ്പര 3-1 എന്ന നിലയിൽ സ്വന്തമാക്കാനും ഇംഗ്ലണ്ടിനായി. രണ്ട് ദിവസം ബാക്കി നിൽക്കെ ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിന് മറുപടിയായി ദക്ഷിണാഫ്രിക്ക 274 റൺസിന് എല്ലാവരും ഓൾ ഔട്ട് ആവുകയായിരുന്നു.

മത്സരത്തിന്റെ നാലാം ദിവസം ആദ്യ സെഷനുകളിൽ ഇംഗ്ലണ്ട് ഉയർത്തിയ റെക്കോർഡ് ലക്ഷ്യത്തിനെതിരെ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും മൂന്നാം സെഷനിൽ ഇംഗ്ലണ്ട് ബൗളിങ്ങിന് മുൻപിൽ ദക്ഷിണാഫ്രിക്ക തകർന്നടിയുകയായിരുന്നു.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി 98 റൺസ് എടുത്ത വാൻ ഡർ ഡസ്സൻ പൊരുതി നോക്കിയെങ്കിലും മറ്റുള്ള ആർക്കും ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിന് മറുപടി പറയാനായില്ല. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഡി കോക്ക് 39 റൺസും ഡു പ്ലെസി 35 റൺസുമെടുത്ത് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് 4 വിക്കറ്റും സ്റ്റുവർട്ട് ബ്രോഡും ബെൻ സ്റ്റോക്‌സും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

 

Exit mobile version