മോയിന്‍ അലിയ്ക്ക് വിശ്രമം, സ്റ്റോക്സ് ഇംഗ്ലണ്ട് ടി20 ടീമില്‍

ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഉള്‍പ്പെടുന്ന ടി20 ത്രിരാഷ്ട്ര പരമ്പരയിലേക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെ ഓയിന്‍ മോര്‍ഗന്‍ ആണ് നയിക്കുന്നത്. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിലേക്കായി 16 അംഗ സ്ക്വാഡിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ജെയിംസ് വിന്‍സ്, സാം ബില്ലിംഗ്സ് എന്നിവര്‍ ഇംഗ്ലണ്ട് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. മോയിന്‍ അലിയ്ക്ക് വിശ്രമം നല്‍കുന്നു എന്നാണ് ഇംഗ്ലണ്ട് ബോര്‍ഡിന്റെ പ്രഖ്യാപനം. ഏകദിന പരമ്പരയില്‍ താരം കളിക്കുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ബെന്‍ സ്റ്റോക്സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ബ്രിസ്റ്റോള്‍ സംഭവത്തിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ താരം കളിക്കുകയുള്ളു.

സ്ക്വാഡ്: ഓയിന്‍ മോര്‍ഗന്‍, സാം ബില്ലിംഗ്സ്, ജോസ് ബട്‍ലര്‍, ടോം കുറന്‍, ലിയാം ഡോസണ്‍, അലക്സ് ഹെയില്‍സ്, ക്രിസ് ജോര്‍ദ്ദന്‍, ദാവീദ് മലന്‍, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version