
ഇന്ത്യന്‍ പര്യടനത്തിനായുള്ള ഇംഗ്ലണ്ട് വനിത ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് പുതുമുഖ താരങ്ങള്‍ 16 അംഗ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ബ്രയോണി സ്മിത്ത്, അലീസ് ഡേവിഡ്സണ്-റിച്ചാര്‍ഡ്സ്, കാറ്റി ജോര്‍ജ്ജ് എന്നിവരാണ് ഈ മൂന്ന് പുതിയ താരങ്ങള്‍. സാറ ടെയിലറിനു വിശ്രമം നല്കിയപ്പോള് പരിക്ക് മൂലം കാത്തറിന്‍ ബ്രണ്ടും ടീമില്‍ ഇടം പിടിച്ചില്ല.
ടി20യില്‍ ഇന്ത്യ-ഇംഗ്ലണ്ട്-ഓസ്ട്രേലിയ ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷം ഇന്ത്യയും ഇംഗ്ലണ്ടും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ പങ്കെടുക്കും.
സ്ക്വാഡ്: ഹീത്തര്‍ നൈറ്റ്, താമി ബ്യൂമോണ്ട്, കേറ്റ് ക്രോസ്, ബ്രയോണി സ്മിത്ത്, അലീസ് ഡേവിഡ്സണ്-റിച്ചാര്‍ഡ്സ്, കാറ്റി ജോര്‍ജ്ജ്, സോഫി എക്സല്‍സ്റ്റണ്‍, താഷ് ഫറാന്റ്, ജെന്നി ഗണ്‍, അലെക്സ് ഹാര്‍ട്ട്ലി, ഡാനിയേല്‍ ഹേസല്‍, ആമി ജോണ്‍സ്, അന്യ ശ്രുബ്സോള്‍, നാറ്റ് സ്കിവര്‍, ഫ്രാന് വില്‍സണ്‍, ഡാനി വ്യാട്ട്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial