Site icon Fanport

ഇംഗ്ലണ്ട് വനിതകള്‍ ആദ്യമായി പാക്കിസ്ഥാനിലേക്ക്, പരമ്പര നടക്കുക ഒക്ടോബറില്‍

പാക്കിസ്ഥാനിലേക്ക് തങ്ങളുടെ ആദ്യത്തെ പരമ്പരയ്ക്കായി ഇംഗ്ലണ്ട് വനിതകള്‍ പറന്നെത്തും. ഒക്ടോബറില്‍ നടക്കുന്ന പരമ്പരയില്‍ രണ്ട് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെടും.

കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ 14, 15 തീയ്യതികളില്‍ ടി20 മത്സരങ്ങളും. 18, 20, 22 തീയ്യതികളില്‍ ഏകദിനങ്ങളും നടക്കും.

ഇംഗ്ലണ്ടിന്റെ പുരുഷ ടീമും ഇതേ സമയം പാക്കിസ്ഥാനില്‍ സന്ദര്‍ശിക്കുന്നുണ്ട്. 15 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് പുരുഷ ടീം പാക്കിസ്ഥാനില്‍ എത്തുന്നത്.

Exit mobile version