Englandwomen

114 റൺസിന്റെ കൂറ്റന്‍ ജയം നേടി ഇംഗ്ലണ്ട്

പാക്കിസ്ഥാനെതിരെ വനിത ടി20 ലോകകപ്പിൽ കൂറ്റന്‍ ജയം നേടി ഇംഗ്ലണ്ട്. നേരത്തെ തന്നെ സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 213/5 എന്ന സ്കോറാണ് നേടിയത്. 40 പന്തിൽ പുറത്താകാതെ 81 റൺസ് നേടിയ നാറ്റ് സ്കിവര്‍-ബ്രണ്ടും 33 പന്തിൽ 59 റൺസ് നേടിയ ഡാനിയേൽ വയട്ടിനുമൊപ്പം 31 പന്തിൽ 47 റൺസ് നേടി ആമി ജോൺസും ഇംഗ്ലണ്ടിനായി ബാറ്റിംഗിൽ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 99/9 എന്ന നിലയിൽ അവസാനിച്ചപ്പോള്‍ 114 റൺസിനാണ് ഇംഗ്ലണ്ട് വിജയം കുറിച്ചത്. എട്ടാമതായി ഇറങ്ങിയ ടൂബ ഹസ്സന്‍ ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. താരം 28 റൺസ് നേടി.

ഇംഗ്ലണ്ടിനായി കാത്റിന്‍ ബ്രണ്ടും ചാര്‍ലട്ട് ഡീനും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version