വിമർശകരെ ശാന്തരാകുവിൻ, ഇംഗ്ലണ്ടിന് ഒപ്പം പുതിയ റെക്കോർഡ് കുറിച്ച് ഗാരത് സൗത്ത്ഗേറ്റ്

കടുത്ത വിമർശനങ്ങൾ നേരിടുന്ന സമയത്തും ഇംഗ്ലണ്ടിന് ഒപ്പം പുതിയ റെക്കോർഡ് കുറിച്ചു പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ്. വലിയ ടൂർണമെന്റുകളിൽ(യൂറോ കപ്പ്, ലോകകപ്പ്) ഏറ്റവും കൂടുതൽ ജയം നേടുന്ന ഇംഗ്ലണ്ട് പരിശീലകൻ ആയി ഇന്ന് സൗത്ത്ഗേറ്റ് മാറി. വലിയ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തങ്ങളുടെ ഏറ്റവും വലിയ ജയം ആണ് ഇറാന് എതിരെ ഇംഗ്ലണ്ട് ഇന്ന് കുറിച്ചത്.

ഈ ജയത്തോടെ വലിയ ടൂർണമെന്റുകളിൽ സൗത്ത്ഗേറ്റിനു കീഴിൽ ഇംഗ്ലണ്ട് നേടുന്ന ഒമ്പതാം ജയം ആയിരുന്നു ഇത്. സർ ആൽഫ് റംസിയുടെ 8 ജയങ്ങൾ എന്ന റെക്കോർഡ് ആണ് ഇംഗ്ലീഷ് സൗത്ത്ഗേറ്റ് പഴയ കഥയാക്കിയത്. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിലേക്ക് ഇംഗ്ലണ്ടിനെ നയിച്ച സൗത്ത്ഗേറ്റ്‌ 2018 ലോകകപ്പിൽ അവരെ സെമിഫൈനലിലും എത്തിച്ചിരുന്നു.