ലോകകപ്പിന് ശേഷമുള്ള ഓസ്ട്രേലിയന്‍ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ടി20 ലോകകപ്പിന് ശേഷമുള്ള ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 17 നവംബറിനാണ് ഏകദിന പരമ്പര ആരംഭിയ്ക്കുന്നത്. 15 അംഗ സംഘത്തിലേക്ക് ജേസൺ റോയ്, സാം ബില്ലിംഗ്സ്, ഒല്ലി സ്റ്റോൺ, ജെയിംസ് വിന്‍സ് എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നവംബര്‍ 17, 19, 22 തീയ്യതികളിൽ യഥാക്രമം അഡിലെയ്ഡ്, സിഡ്നി, മെൽബേൺ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

ഇംഗ്ലണ്ട് സ്ക്വാഡ്: Jos Buttler, Moeen Ali, Sam Billings, Sam Curran, Liam Dawson, Chris Jordan, Dawid Malan, Adil Rashid, Jason Roy, Phil Salt, Olly Stone, James Vince, David Willey, Chris Woakes, Luke Wood.