Site icon Fanport

എൽചെയുടെ പൊരുതലും മറികടന്ന് യുവതാരങ്ങളുടെ മികവിൽ ബാഴ്സക്ക് വിജയം

വിജയമില്ലാത്ത മൂന്ന് മത്സരങ്ങൾക്ക് ശേഷം ബാഴ്സലോണ വിജയ വഴിയിൽ. ഇന്ന് ക്യാമ്പ്നുവിൽ വെച്ച് എൽചെയെ നേരിട്ട ബാഴ്സലോണ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന ബാഴ്സലോണ രണ്ടാം പകുതിയിൽ ആ ലീഡ് തുലച്ചിരുന്നു. അവസാനം 85ആം മിനുട്ടിലാണ് ബാഴ്സലോണ വിജയ ഗോൾ നേടിയത്.

ഇന്ന് ആദ്യ പകുതിയിൽ ലാലിഗയിലെ ആദ്യ സ്റ്റാർടിൽ ഫെറാൻ ആണ് ബാഴ്സക്ക് ലീഡ് നൽകിയത്. 19ആം മിനുട്ടിൽ ഗവിയും കൂടെ ഗോൾ നേടിയതോടെ ബാഴ്സലോണ 2-0ന് മുന്നിൽ എത്തി. ഗവിയുടെ ഗോൾ താരത്തിന്റെ മധ്യനിരയിൽ നിന്നുള്ള ഒറ്റക്കുള്ള കുതിപ്പിന് ഒടുവിലായിരുന്നു വന്നത്. രണ്ടാം പകുതിയിൽ 62ആം 63ആം മിനുട്ടിലും ഗോളുകൾ തിരിച്ചടിച്ചു കൊണ്ട് എൽചെ സ്കോർ 2-2 എന്നാക്കി.

പിന്നീട് നികോ ഗോൺസാലസാണ് ബാഴ്സലോണക്ക് അവസാനം വിജയ ഗോൾ നേടിയത്. ഈ വിജയത്തോടെ ബാഴ്സലോണ 27 പോയിന്റുമായി ഏഴാമത് നിൽക്കുകയാണ്.

Exit mobile version