Site icon Fanport

മെസ്സി ഇല്ലാത്ത എൽ ക്ലാസികോ ഇന്ന്

മെസ്സിയും റൊണാൾഡോയും റാമോസും വരാനെയും ഒന്നും ഇല്ലായെങ്കിലും ഇന്നും ഏവരും പ്രതീക്ഷയോടെ എൽ ക്ലാസികോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഇന്ന് ക്യാമ്പ്നുവിൽ ഒരു ലക്ഷത്തോളം വരുന്ന ആരാധകർക്ക് മുന്നിലാകും ബാഴ്സലോണയും റയൽ മാഡ്രിഡും ഏറ്റുമുട്ടാൻ ഇറങ്ങുന്നത്. ലീഗ് ഇപ്പോഴും തുടക്ക കാലത്ത് ആണെങ്കിലും ഇരു ടീമുകൾക്കും ഇന്ന് വിജയം നിർണായകമാണ്. സീസണിൽ ആദ്യമായി രണ്ട് മത്സരങ്ങൾ തുടർച്ചയായി ജയിച്ചു നിൽക്കുന്ന ബാഴ്സക്ക് ഇന്ന് വിജയിക്കാൻ ആയാൽ അത് അവർക്ക് ആദ്യ നാലിലേക്ക് എത്താനും കിരീട പ്രതീക്ഷ തിരികെ കൊണ്ടുവരാനും സഹായിക്കും. ഇന്ന് ജയിച്ചാൽ പോയിന്റിൽ റയലിനെ മറികടക്കാനും ബാഴ്സക്ക് പറ്റും.

ബാഴ്സലോണക്ക് ഒപ്പം ഇന്ന് പെഡ്രി, ഡെംബലെ, ബ്രെത്വൈറ്റ് എന്നിവർ ഒന്നും ഉണ്ടാകില്ല. ആൽബക്ക് പരിക്ക് ഉണ്ടെങ്കിലും താരം ഇന്ന് ഇറങ്ങുമോ എന്നത് സംശയമാണ്‌. പരിക്ക് മാറി എത്തിയ ഫതി ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. അഗ്വേറോ സബ്ബായും എത്തും. ചാമ്പ്യൻസ് ലീഗിൽ നേടിയ വലിയ വിജയവുമായി എത്തുന്ന റയലിന്റെ പ്രതീക്ഷ ബെൻസീമയിൽ തന്നെയാകും. പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട് എങ്കിലും ക്രൂസ് തിരിച്ച് എത്തിയത് റയലിന് ഊർജ്ജം നൽകുന്നുണ്ട്.

ഇന്ന് രാത്രി 7.45ന് നടക്കുന്ന മത്സരം വൂട്ട് സെലക്ടിൽ തത്സമയം കാണാം.

Exit mobile version