
ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വേയ്ക്ക് ജയം. മുഹമ്മദ് സലാ ഇല്ലാതെ ഇറങ്ങിയ ഈജിപ്ത് പൊരുതിയാണ് തോൽവി സമ്മതിച്ചത്. ഉറുഗ്വെയുടെ വിജയ ഗോൾ നേടിയത് ഹോസെ ജിമെനെസാണ്.
കവാനിയും സുവാരസുമടങ്ങുന്ന വിഖ്യാത അക്രമണനിരയ്ക്ക് ഈജ്പ്തിനെതിരെ ഒന്നും ചെയ്യാനായില്ല. ഒന്നിനു പിറകെ ഒന്നായി അവസരങ്ങൾ കവാനിയും സുവാരസും നഷ്ടപ്പെടുത്തി. ഇരുപത്തിയെട്ട് വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ കളിക്കാനിറങ്ങുന്ന ഈജിപ്ത് വിജയത്തോടെ കളിയവസാനിപ്പിക്കാനാണ് ശ്രമിച്ചത്
ഉറുഗ്വെയുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം മധ്യനിരയുമായിട്ടാണ് ഇന്നവര്‍ കളിക്കാനിറങ്ങിയത്. അതെ സമയം സൂപ്പര്‍ താരം മുഹമ്മദ് സലാ ഇല്ലാതെ ഇറങ്ങിയ ഈജിപ്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സുവാരസ് കോര്‍ണറില്‍ നിന്നും ലഭിച്ച പന്ത് ഈജിപ്തിന്റെ വലയെ ലക്ഷ്യമാക്കി അടിച്ചെങ്കിലും നെറ്റിന്റെ സൈഡില്‍ മാത്രമാണ് പന്ത് കൊണ്ടത്. ഉറുഗ്വേ ആരാധകര്‍ ഒരു നിമിഷത്തേക്ക് ലീഡ് നേടിയെന്നു ആശ്വസിച്ചെങ്കിലും റീപ്ലെയില്‍ അത് വ്യക്തമായി.
ജിമെനെസിന്റെ തകർപ്പൻ ഹെഡ്ഡറിലാണ് ഉറൂഗ്വേ ലീഡ് നേടിയത്. 90ആം മിനുട്ടിൽ ലഭിച്ച കോർണറാണ് മികച്ച ഹെഡറിലൂടെ ജിമെനെസ് ഗോളാക്കി മാറ്റിയത്. സുവാരസിന്റെയും കവാനിയുടേയും ഷോട്ടുകൾ തട്ടിയകറ്റിയ ഈജിപ്ഷ്യൻ ഗോളിക്ക് ഇപ്പ്രാവശ്യം പിഴച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
