Site icon Fanport

അവസാനം ഔദ്യോഗിക പ്രഖ്യാപനം, ഷറ്റോരി കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്ത്

കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്തു നിന്ന് ഈൽകോ ഷറ്റോരിയെ പുറത്താക്കിയത് അവസാനം കേരള ബ്ലാസ്റ്റേഴ്സ് തന്നെ പ്രഖ്യാപിച്ചു. താൻ ക്ലബ് വിട്ടു എന്നത് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനെ ഷറ്റോരി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഖ്യാപനം. ഷറ്റോരിയുടെ ക്ലബിനായുള്ള സംഭാവനകൾക്ക് നന്ദി പറയുന്നു എന്നും അദ്ദേഹത്തിന് മികച്ച ഭാവി ആശംസിക്കുന്നു എന്നും ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.

ഷറ്റോരിക്ക് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു എങ്കിലും ഫലങ്ങൾ അത്ര നല്ലതായിരുന്നില്ല. പ്ലേ ഓഫിന് യോഗ്യത നേടാൻ ആവാത്തതും ഷറ്റോരി പുറത്താകാനുള്ള കാരണമാണ്‌. ഷറ്റോരിക്ക് പകരം സ്പാനിഷ് കോച്ചായ കിബു വികൂനയാകു എത്തുക. മുൻ മോഹൻ ബഗാൻ കോച്ചിന്റെ നിയമനവും താമസിയാതെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചേക്കും.

Exit mobile version