Site icon Fanport

ഷറ്റോരിയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കും എന്ന് അഭ്യൂഹം

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരിയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കും എന്ന് അഭ്യൂഹം. പുതൊയ സ്പോർടിങ് ഡയറക്ടറായി കരോലിസിന്റെ നിയമനം ഇതാണ് സൂചന നൽകുന്നത് എന്ന് ദേശീയ മാധ്യമമായ ഗോൾ ഡോട് കോം പറയുന്നു. കരോലിസിനെ കൊണ്ടു വരുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിൽ അടിമുടി മാറ്റങ്ങൾ ഉണ്ടായേക്കും. പ്രധാന പരിശീലകൻ മുതൽ താരങ്ങളിൽ വരെ വലിയ മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഷറ്റോരിയെ ടീമിൽ നിലനിർത്തണോ എന്ന് ഇതുവരെ ക്ലബ് തീരുമാനിച്ചിട്ടില്ല. ഷറ്റോരി ഇപ്പോൾ അവധി ആഘോഷിക്കാൻ സ്വന്തം രാജ്യത്തേക്ക് പോയിരിക്കുകയാണ്‌. ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സര ഫലങ്ങൾ ദയനീയം ആയിരുന്നു എങ്കിലും ടീമിന്റെ പ്രകടനങ്ങൾ ഏറെ പ്രതീക്ഷ നൽകിയിരുന്നു. പരിക്ക് ഒക്കെ വലച്ചതായിരുന്നു ഷറ്റോരിയുടെ ടീമിനെ ഇത്തവണ പിറകോട്ട് വലിച്ചത്.

ഒരു സീസൺ കൂടെ ഷറ്റോരിക്ക് നൽകിയാൽ കാര്യമായ മുന്നേറ്റം കേരള ബ്ലാസ്റ്റേഴ്സിന് നടത്താൻ ആകുമെന്ന് ഒരു വിഭാഗം ആരാധകർ വിശ്വസിക്കുന്നുണ്ട്. ഷറ്റോരിയെ പുറത്താക്കുക ആണെങ്കിൽ അത് ആ ആരാധകർക്ക് വലിയ നിരാശ നൽകും.

Exit mobile version