എബിൻ ദാസിന് അഞ്ച് ഗോളുകൾ, തെലുങ്കാനയെയും തകർത്ത് കേരളം ദേശീയ ചാമ്പ്യൻഷിപ്പിന്

ദേശീയ സബ് ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വൻ വിജയം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ തെലുങ്കാനറ്റ്ർ നേരിട്ട കേരളം ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയം സ്വന്തമാക്കി. നേരത്തെ കഴിഞ്ഞ മത്സരത്തിൽ കേരളം പോണ്ടിച്ചേരിയെ എതിരില്ലാത്ത പതിനാലു ഗോളുകൾക്കും തോൽപ്പിച്ചിരുന്നു. ഈ വിജയത്തോടെ കേരളം ദേശീയ ചാമ്പ്യൻഷിപ്പിനായി യോഗ്യത നേടി

ഇന്ന് കേരളത്തിനായി അഞ്ചു ഗോളുകളും നേടിയത് ഒരു താരം തന്നെയായിരുന്നു. എബിൻ ദാസ്. 49, 45, 59, 63, 83 മിനുട്ടുകളിൽ ആയിരുന്നു എബിൻ ഗോളുകൾ അടിച്ചു കൂട്ടിയത്. ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിക്ക് എതിരെ ഹാട്രിക്കും എബിൻ ദാസ് നേടിയിരുന്നു. മുൻ കേരളാ താരങ്ങളായ കെ.ബിനീഷും നെൽസണുമാണ് കേരള ടീമിന്റെ പരിശീലകർ.

Exit mobile version