രഞ്ജി സീസണിലെ ആദ്യ ജയം, ആന്ധ്രയെ കേരളം പരാജയപ്പെടുത്തിയത് 9 വിക്കറ്റിനു

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിന്ന് ഫലം നേടുവാന്‍ സാധിക്കാതെ പോയ കേരളത്തിനു ആന്ധ്രയ്ക്കെതിരെ രണ്ടാം മത്സരത്തില്‍ മികച്ച വിജയം. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം 115 റണ്‍സിനു ആന്ധ്രയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച ശേഷം കേരളം 13 ഓവറില്‍ നിന്ന് 43 റണ്‍സ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു. ഒരു വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്. 16 റണ്‍സ് നേടിയ അരുണ്‍ കാര്‍ത്തിക്ക് പുറത്തായപ്പോള്‍ ജലജ് സക്സേന(19*), രോഹന്‍ പ്രേം(8*) എന്നിവര്‍ ക്രീസില്‍ വിജയ സമയത്തുണ്ടായിരുന്നു.

നേരത്തെ 102/8 എന്ന നിലയില്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച ആന്ധ്ര 115 റണ്‍സിനു ഓള്‍ഔട്ട് ആയി. 32 റണ്‍സ് നേടിയ റിക്കി ഭുയിയെ അക്ഷയ് കെസി പുറത്താക്കിയപ്പോള്‍ അവസാന വിക്കറ്റായ വിജയ കുമാറിനെ ജലജ് സക്സേനയാണ് പുറത്താക്കിയത്. സക്സേനയുടെ രണ്ടാം ഇന്നിംഗ്സിലെ എട്ടാമത്തെ വിക്കറ്റായിരുന്നു ഇത്.

Exit mobile version