ഇഞ്ച്വറി ടൈമിൽ ഉബൈദ് രക്ഷകൻ, നാടകീയ ജയത്തോടെ ഈസ്റ്റ് ബംഗാൾ സെമിയിൽ

മലയാളി താരം ഉബൈദ് 94ആം മിനുട്ടിൽ നടത്തിയ ഒരു മാരക രക്ഷപ്പെടുത്തൽ അത് ഒരു കളിയെ തന്നെ മാറ്റിമറിക്കുക ആയിരുന്നു. ഇന്ന് സൂപ്പർ കപ്പ് ക്വാർട്ടറിൽ ഈസ്റ്റ് ബംഗാളും ഐസോളും ഏറ്റുമിട്ടിയപ്പോൾ 93ആം മിനുട്ട് വരെ കളി 0-0 എന്ന നിലയിലായിരുന്നു. ഐസോളിന്റെ ഒരു മികച്ച നീക്കത്തിന് ഒടുവിൽ അൻഡ്രെ ഇയൊണെസ്കി ഈസ്റ്റ് ബംഗാൾ ഗോൾ മുഖത്ത് ഒറ്റയ്ക്ക്. ഗോൾകീപ്പർ ഉബൈദ് മാത്രം മുന്നിൽ. ഗോളെന്ന് ഉറപ്പിച്ച ഇയൊണെസ്കിയുടെ ഷോട്ട് ഇടംകൈ കൊണ്ട് സേവ് ചെയ്ത് ഈസ്റ്റ് ബംഗാളിന്റെ ഹീറോ ആവുകയായിരുന്നു ഉബൈദ്.

ആ സേവ് സമ്മാനിച്ച കോർണറിൽ നിന്ന് കൗണ്ടർ അറ്റാക്ക് നടത്തിയ ഈസ്റ്റ് ബംഗാൾ ഐസോളിന്റെ ബോക്സിൽ പെനാൾട്ടി നേടുകയായിരുന്നു. ക്രോമയെ ഫൗൾ ചെയ്തതിനാണ് ഈസ്റ്റ്ബംഗാളിന് പെനാൾട്ടി ലഭിച്ചത്. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് റാൾട്ടെ ഈസ്റ്റ് ബംഗാളിനെ സെമിയിലെത്തിച്ചു.

സെമിയിൽ ജംഷദ്പൂർ-എഫ് സി ഗോവ മത്സരത്തിലെ വിജയികളെയാകും ഈസ്റ്റ് ബംഗാൾ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗംഭീർ തിളങ്ങി, പഞ്ചാബിന് ലക്ഷ്യം 167
Next articleസിംഗപ്പൂരിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ടേബിൾ ടെന്നീസിൽ ചരിത്ര സ്വർണ്ണം