E-foootball ആരാധകർക്ക് സന്തോഷിക്കാം, ഫ്രണ്ട്ലി മാച്ചുകൾ തിരികെയെത്തുന്നു

മൊബൈൽ ഗെയിമേഴ്സിന്റെ പ്രിയപ്പെട്ട ഗെയിമുകളിൽ ഒന്നായ efootballൽ ഫ്രണ്ട്ലി മത്സരങ്ങൾ തിരികെയെത്തുന്നു. പുതിയ അപ്ഡേറ്റ് വന്നിട്ട് മാസം കുറച്ച് ആയെങ്കിലും ഇതുവരെ ആരാധകരുടെ പ്രിയപ്പെട്ടെ ഫ്രണ്ട്ലി മാച്ച് ഫീച്ചർ കൊനാമി കൊണ്ടു വന്നിരുന്നില്ല. എന്നാൽ നാളെ (ജൂലൈ 21) വരുന്ന അപ്ഡേറ്റിൽ ഫ്രണ്ട്ലി മാച്ചുകൾ ഉണ്ടാകും എന്ന് കൊനാമി അറിയിച്ചിട്ടുണ്ട്.
Img 20220720 Wa0024
മുൻ വേർഷനുകൾ പോലെ ആയിരിക്കില്ല ഇത്തവണത്തെ ഫ്രണ്ട്ലി ഗെയിം. ഒരുപാട് മാറ്റങ്ങൾ ഈ സെക്ഷനിൽ ഉണ്ടാകും. അതൊക്കെ അറിയാനും കൂട്ടുകാരൊത്ത് ഇ-ഫുട്ബോൾ മൈതാനത്ത് ഇറങ്ങാനും ആയി പഴയ പെസ് ആരാധകർ കാത്തിരിക്കുകയാണ്.

3ജിബിയോളം വരുന്ന efootball ഗെയിം പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്.

Exit mobile version