Site icon Fanport

ഡിബാലയ്ക്ക് ആയുള്ള സ്പർസിന്റെ ആദ്യ ശ്രമങ്ങൾ നിരസിച്ച് യുവന്റ്സ്

യുവന്റസ് വിടാൻ ആഗ്രഹിക്കുന്ന അർജന്റീനൻ താരം ഡിബാലയ്ക്ക് ആയി പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാം രംഗത്ത്. ഡിബാലയ്ക്ക് ബേണ്ടി ടോട്ടൻഹാം ഔദ്യോഗികമായി ബിഡ് സമർപ്പിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 50 മില്യണാണ് സ്പർസ് യുവന്റസിന് ഓഫർ ചെയ്തിരിക്കുന്നത്. എന്നാൽ ഈ ഓഫർ യുവന്റസ് നിരസിച്ചിരിക്കുകയാണ്. താരത്തെ നഷ്ടപ്പെടുത്താൻ ക്ലബ് ഒരുക്കമല്ല.

റൊണാൾഡോ വന്നതോടെ യുവന്റസിൽ ഫോം ഔട്ട് ആയെങ്കിലും ഇപ്പോഴും ഫാൻ ഫേവറിറ്റ് ആണ് ഡിബാല. റൊണാൾഡോ വരുന്നത് വരെ ടീമിനെ ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോയ താരമാണ് ഡിബാല. അതുകൊണ്ട് തന്നെ എളുപ്പത്തിൽ ഡിബാലയെ നഷ്ടപ്പെടുത്താ‌ൻ യുവന്റസ് ഒരുക്കമല്ല. എന്നാൽ ആദ്യ ഇലവനിൽ പോലും സ്ഥാനം ഉറപ്പില്ലാത്തത് ആണ് ഡിബാലയെ യുവന്റസിൽ നിന്ന് അകറ്റുന്നത്. പുതിയ വലിയ ഓഫറുമായി സ്പർസ് ഉടൻ യുവന്റസിനെ വീണ്ടും സമീപിച്ചേക്കും.

Exit mobile version