Site icon Fanport

ഡിബാല പരിശീലനത്തിനിറങ്ങില്ല, മാഞ്ചസ്റ്ററുമായി ചർച്ച!!

അർജന്റീനൻ സൂപ്പർ താരം പോളോ ഡിബാല യുവന്റസ് വിടുമെന്ന അഭ്യൂഹം ശക്തമാകുന്നു. ക്ലബിനൊപ്പം ടൂറിനിൽ തിരികെ എത്തിയ ഡിബാല പക്ഷെ യുവന്റസിനൊപ്പം പരിശീലനം നടത്തില്ല. താരത്തിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ രംഗത്ത് ഉണ്ട്. യുണൈറ്റഡ് പ്രതിനിധികൾ ഇന്നലെ മുതൽ ഡിബാലയുമായി ചർച്ച നടത്തുന്നുണ്ട്. ആ ചർച്ച തുടരാൻ വേണ്ടിയാണ് താരം ട്രെയിനിങ് ചെയ്യേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്.

യുവന്റസ് താരമായ ഡിബാലയുടെ ഏജന്റ് കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്ററിൽ എത്തി ക്ലബുമായി ചർച്ചകൾ നടത്തിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റൊമേലു ലുകാകുവിന് പകരം ഡിബാലയെ സ്വന്തമാക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. റൊണാൾഡോ എത്തിയതോടെ ടീമിൽ അവസരം കുറഞ്ഞ ഡിബാല നേരത്തെ തന്നെ ക്ലബ് വിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

Exit mobile version