Site icon Fanport

ഡിബാലയെ ചുവപ്പ് ജേഴ്സി അണിയിക്കാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്!!!

അർജന്റീനൻ സൂപ്പർ താരം പോളോ ഡിബാലയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. യുവന്റസ് താരമായ ഡിബാലയുടെ ഏജന്റ് ഇന്ന് മാഞ്ചസ്റ്ററിൽ എത്തി ക്ലബുമായി ചർച്ചകൾ നടത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റൊമേലു ലുകാകുവിന് പകരം ഡിബാലയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകാനാണ് യുവന്റസ് ശ്രമിക്കുന്നത്.

ലുകാകു മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ലുകാകുവിനായി രംഗത്ത് ഉണ്ടായിരുന്ന ഇന്റർ മിലാൻ പുതിയ ഓഫറുകൾ നൽകാത്തതോടെയാണ് യുവന്റസുമായി മാഞ്ചസ്റ്റർ ചർച്ച ആരംഭിച്ചിരിക്കുന്നത്. ലുകാകുവിനായി 80 മില്യൺ ആയിരുന്നു യുണൈറ്റഡ് ഇന്റർ മിലാനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ യുവന്റസിനോട് പകരം ഡിബാലയെ മാത്രമാണ് യുണൈറ്റഡ് ആവശ്യപ്പെടുന്നത്.

റൊണാൾഡോ എത്തിയതോടെ ടീമിൽ അവസരം കുറഞ്ഞ ഡിബാല നേരത്തെ തന്നെ ക്ലബ് വിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇറ്റലിയിൽ വേറെ ഒരു ക്ലബിനായും കളിക്കാൻ താല്പര്യമില്ലാത്ത ഡിബാല ഇംഗ്ലണ്ടിലേക്ക് വരാൻ തന്നെയാണ് ശ്രമിക്കുന്നത്. നേരത്തെ ഡിബാലയുടെ ഏജന്റ് ടോട്ടൻഹാമുമായും ചർച്ചകൾ നടത്തിയിരുന്നു.

Exit mobile version