Site icon Fanport

ഡിബാലയുടെ തകർപ്പൻ ഫ്രീകിക്ക്!! അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് യുവന്റസ്

ഡിബാല തന്റെ ഗംഭീര ഫോം തുടർന്ന മത്സരത്തിൽ യുവന്റസിന് വിജയം. ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടന്ന പോരിൽ അത്ലറ്റിക്കോ മാഡ്രിഡിനെയാണ് യുവന്റസ് പരാജയപ്പെടുത്തിയത്. ടൂറിനിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു യുവന്റസിന്റെ വിജയം. രണ്ട് മികച്ച ഡിഫൻസീവ് ടീമുകളുടെ പ്രകടനം കണ്ട മത്സരത്തിൽ ആർക്കും അധികം അവസരം ലഭിച്ചിരുന്നില്ല.

ആദ്യ പകുതിയുടെ അവാസാനം ഒരു ഗംഭീര ഫ്രീകിക്കിലൂടെ ഡിബാലയാണ് യുവന്റസിന് ഇന്ന് വിജയം നേടിക്കൊടുത്തത്. ഡിബാലയുടെ ഇടം കാലൻ സ്ട്രൈക്കിനു മുന്നിൽ ഒബ്ലാക് ഉത്തരമില്ലാതെ നിൽക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് 90 മിനുട്ടും കളിച്ചു എങ്കിലും ഗോൾ നേടാനോ അസിസ്റ്റ് നൽകാനോ ആയില്ല. ഈ വിജയം യുവന്റസിനെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കും. അത്ലറ്റിക്കോയ്ക്ക് ആകട്ടെ ഇനി അവസാന മത്സരം വിജയിച്ചാൽ മാത്രമെ നോക്കൗട്ട് റൗണ്ടിൽ എത്താൻ ആവുകയുള്ളൂ.

Exit mobile version