Site icon Fanport

ഡച്ച് യുവതാരത്തെ സ്വന്തമാക്കാൻ ഒരുങ്ങി ടോട്ടൻഹാം

ലീഗിൽ ദയനീയ ഫോമിൽ ഉള്ള ടോട്ടൻഹാം പുതിയ ഒരു വിങ്ങറെ ഉടൻ ടീമിൽ എത്തിക്കും. ഡച്ച് യുവതാരമായ സ്റ്റീവൻ ബെർഗ്വൈനിനെ ആണ് ജോസെ മൗറീനോ ടീമിലേക്ക് എത്തിക്കുന്നത്. ഇപ്പോൾ ഡച്ച് ക്ലബായ പി എസ് വി ഐന്തോവന്റെ താരമാണ് ബെർഹെവൈൻ. 22കാരനായ താരത്തിനായി 30 മില്യണിൽ അധികമാണ് ടോട്ടൻഹാം വാഗ്ദാനം ചെയ്യുന്നത്. ട്രാൻസ്ഫർ വിൻഫോ അവസാനിക്കാൻ മൂന്ന് ദിവസം മാത്രമെ ബാക്കിയുള്ളൂ എന്നതിനാൽ നീക്കങ്ങൾ വേഗത്തിൽ ആക്കുകയാണ് ടോട്ടൻഹാം.

2014 മുതൽ പി എസ് വിയിൽ ഉള്ള ബെർഹെവൈൻ ഇതുവരെ അവർക്കായി 130ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുപ്പതോളം ഗോളുകളും നേടിയിട്ടുണ്ട്. അവസാന വർഷങ്ങളിൽ ഹോളണ്ട് ദേശീയ ടീമിലെ സ്ഥിരം സാന്നിദ്ധ്യവുമാണ് താരം. പി എസ് വിക്ക് ഒപ്പം മൂന്ന് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. താരം മെഡിക്കൽ പൂർത്തിയാക്കാൻ വേണ്ടി ലണ്ടണിൽ എത്തിയതായാണ് വിവരങ്ങൾ.

Exit mobile version