ഫാഫ് ഡു പ്ലെസിയ്ക്ക് ശതകം, റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് 95 റണ്‍സ്, ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തിന്റെ പ്രതീക്ഷ നല്‍കുന്ന സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നേടുവാനുകമെന്ന പ്രതീക്ഷ നല്‍കുന്ന സ്കോറുമായി ദക്ഷിണാഫ്രിക്ക. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 325 റണ്‍സാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഹഷിം അംലയ്ക്ക് പകരം എയ്ഡന്‍ മാര്‍ക്രം ക്വിന്റണ്‍ ഡി കോക്ക് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്തത്.

മികച്ച തുടക്കം ഒന്നാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് 11.3 ഓവറില്‍ 79 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് മടങ്ങിയത്. 34 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രത്തെയും 52 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെയും നഷ്ടമായ ശേഷം മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ഫാഫ ഡു പ്ലെസി-റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ കൂട്ടുകെട്ട് നേടിയ 151 റണ്‍സാണ് മികച്ച സ്കോറിലേക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചത്. അവസാന ഓവറുകള്‍ വിക്കറ്റുകളുമായി മിച്ചല്‍ സ്റ്റാര്‍ക്ക് തിളങ്ങിയപ്പോള്‍ 95 റണ്‍സ് നേടിയ റാസ്സിയെ പാറ്റ് കമ്മിന്‍സ് പുറത്താക്കി.

Previous articleഇതിഹാസം രചിച്ച് രോഹിത്, ലോകകപ്പില്‍ അഞ്ച് ശതകങ്ങള്‍
Next articleസ്പാനിഷ് താരത്തെ ടീമിലെത്തിച്ച് മോഹൻ ബഗാൻ