Picsart 24 09 08 20 15 13 278

ദുലീപ് ട്രോഫി ഓപ്പണറിൽ ഇന്ത്യ എക്കെതിരെ ഇന്ത്യ ബി 76 റൺസിന് ജയിച്ചു

ദുലീപ് ട്രോഫി 2024-25 ഓപ്പണറിൽ ഇന്ത്യ എയ്‌ക്കെതിരെ ഇന്ത്യ ബി 76 റൺസിൻ്റെ വിജയം നേടി. മുഷീർ ഖാൻ്റെ ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറി ആണ് ഇന്ത്യ ബിക്ക് വിജയം നൽകിയത്. മുഷീർ ആദ്യ ഇന്നിംഗ്സിൽ 373 പന്തിൽ 181 റൺസ് നേടിയിരുന്നു. ഇന്ത്യ ബിയുടെ ഒന്നാം ഇന്നിംഗ്‌സിൽ 321 റൺസ് ആയിരുന്നു നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ 231 റൺസിന് പുറത്തായി. 47 പന്തിൽ 61 റൺസെടുത്ത ഋഷഭ് പന്തിൻ്റെ മികവിൽ ഇന്ത്യ ബി രണ്ടാം ഇന്നിങ്‌സിൽ 184 റൺസെടുത്തു. ഇന്ത്യ എയ്ക്ക് വേണ്ടി ആകാശ് ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

275 റൺസ് പിന്തുടർന്ന ഇന്ത്യ എ 198 റൺസിന് എല്ലാവരും പുറത്തായതോടെ ഇന്ത്യ ബി വിജയം പൂർത്തിയാക്കുകയായിരുന്നു.

Exit mobile version