കളത്തിനു അകത്തും പുറത്തും ജേതാവ്! ദുബായ് ഓപ്പണിൽ കിരീടം ഉയർത്തി റഷ്യയുടെ ആന്ദ്ര റൂബ്ലേവ്

എ.ടി.പി 500 മാസ്റ്റേഴ്സ് ആയ ദുബായ് ഓപ്പണിൽ കിരീടം ഉയർത്തി റഷ്യയുടെ ആന്ദ്ര റൂബ്ലേവ്. ടൂർണമെന്റിൽ ഒന്നാം സീഡ് ആയിരുന്ന റൂബ്ലേവ് ഫൈനലിൽ അട്ടിമറികളും ആയി എത്തിയ സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം ജിരി വെസ്ലിയെ ആണ് തോൽപ്പിച്ചത്. മത്സരത്തിൽ വലിയ ആധിപത്യം ആണ് റഷ്യൻ താരം പുലർത്തിയത്. 6-3, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു റഷ്യൻ താരത്തിന്റെ ജയം.

മത്സരത്തിൽ ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 3 തവണ ബ്രൈക്ക് കണ്ടത്താൻ റൂബ്ലേവിനു മത്സരത്തിൽ ആയി. 13 ഏസുകൾ ആണ് മത്സരത്തിൽ റഷ്യൻ താരം ഉതിർത്തത്. രണ്ടാഴ്ചക്ക് ഇടയിൽ രണ്ടാം കിരീടം ആണ് താരത്തിന് ഇത്. കരിയറിലെ തന്റെ പത്താം കിരീടവും അഞ്ചാം എ.ടി.പി 500 മാസ്റ്റേഴ്സ് കിരീടവും ആയി റൂബ്ലേവിനു ദുബായിലെ കിരീടം. നിരന്തരം റഷ്യ-ഉക്രൈൻ യുദ്ധത്തിനു എതിരെ പ്രതികരണവുമായി എത്തുന്ന താരം കളത്തിലും തന്റെ മികവ് അങ്ങനെ ലോകത്തിനോട് വീണ്ടും വിളിച്ചു പറഞ്ഞു.

Exit mobile version