Site icon Fanport

ഡ്രാക്സ്ലറിന് പി എസ് ജിയിൽ പുതിയ കരാർ

പി എസ് ജിയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡ്രാക്സ്ലർ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2024വരെയുള്ള കരാറാണ് ജർമ്മൻ താരം ഒപ്പുവെച്ചത്. 27കാരനായ താരം 2017 മുതൽ പി എസ് ജിക്ക് ഒപ്പം ഉണ്ട്. പി എസ് ജിക്ക് ഒപ്പം ചെറിയ സമയം കൊണ്ട് തന്നെ 11 കിരീടം നേടാൻ ഡ്രാക്സ്ലറിനായിട്ടുണ്ട്. ഇപ്പോൾ ഈ സീസണികെ ലീഗ് കിരീടം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പി എസ് ജിയും ഡ്രാക്സ്ലറും ഉള്ളത്.

പി എസ് ജിയിലേക്ക് വരും മുമ്പ് ജർമ്മനിയിൽ വോൾവ്സ് ബർഗിനായും അതിനു മുമ്പ് ഷാൽക്കെയ്ക്ക് വേണ്ടിയും ഡ്രാക്സ്ലർ കളിച്ചിരുന്നു. ജർമ്മൻ ദേശീയ ടീമിനായി അമ്പതിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഡ്രാക്സ്ലർ. ഇനി യുവതാരം മോയിസെ കീനിനെ കൂടെ സ്വന്തമാക്കാൻ ആകും പി എസ് ജിയുടെ ശ്രമം. ഇപ്പോൾ ലോണിൽ കളിക്കുന്ന മോയിസെ കീനിനെ സ്വന്തമാക്കാൻ ആയി എവർട്ടണുമായി പി എസ് ജി ചർച്ചകൾ ആരംഭിച്ചു.

Exit mobile version