Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ ശ്രമിച്ചിട്ടില്ല എന്ന് ഡഗ്ലസ് കോസ്റ്റ

ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഡഗ്ലസ് കോസ്റ്റ ചർച്ച നടത്തിയിരുന്നു എന്ന അഭ്യൂഹങ്ങൾ താരം തന്നെ നിഷേധിച്ചു. യുവന്റസ് താരമായ കോസ്റ്റ താൻ യുവന്റസിൽ തുടരുന്നത് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ എന്നിം വേറെ ഒരു ക്ലബുമായി ചർച്ചകൾ നടത്തിയിരുന്നില്ല എന്നും ഇന്നലെ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു. യുവന്റസിനൊപ്പം കിരീടങ്ങൾ നേടുക എന്നത് മാത്രമേ തനിക്ക് ലക്ഷ്യമായുള്ളൂ എന്നും കോസ്റ്റ പറഞ്ഞു.

കോസ്റ്റയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ നിരന്തരം ശ്രമിച്ചിരുന്നു എന്ന് കോസ്റ്റയുടെ ഏജന്റായ ജൂനിയർ മെൻഡോസ പറഞ്ഞു. അവർ വലിയ തുക വാഗ്ദാനം ചെയ്തിരുന്നു എങ്കിലും താരത്തിന് ഒരിക്കൽ പോലും യുവന്റസ് വിടാൻ ആഗ്രഹമുണ്ടായിരുന്നില്ല. യുവന്റസും കോസ്റ്റയെ വിൽക്കില്ല എന്ന് തീരുമാനത്തിലായിരുന്നു. മെൻഡോസ പറഞ്ഞു.

Exit mobile version