Site icon Fanport

ഡോർട്മുണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു

സീസണിന്റെ ആദ്യ പകുതിയിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട ബൊറൂസിയ ഡോർട്മുണ്ട് അവസാനം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ മൈൻസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ഡോർട്മുണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത്. അവസാന ആറു ലീഗ് മത്സരങ്ങളും വിജയിച്ചാണ് ഡോർട്മുണ്ട് ആദ്യ നാലിൽ ഫിനിഷ് ചെയ്യും എന്ന് ഉറപ്പിച്ചത്.

ഇന്ന് 23ആം മിനുട്ടിൽ ഗുറേറോ ആണ് ഡോർട്മുണ്ടിന് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ തന്നെ റിയുസ് രണ്ടാം ഗോളും നേടി. രണ്ടു ഗോളുകളും ഒരുക്കിയത് സാഞ്ചോ ആയിരുന്നു. രണ്ടാം പകുതിയിൽ ബ്രാൻഡ്റ്റ് മൂന്നാം ഗോളും നേടി. ക്വൈസൺ ആണ് മൈൻസിന്റെ ആശ്വാസ ഗോൾ നേടിയത്. ഈ വിജയത്തോടെ ഡോർട്മുണ്ടിന് 61 പോയിന്റായി. ഒരു മത്സരം ബാക്കി ഉണ്ട് എങ്കിലും അഞ്ചാം സ്ഥാനത്തുള്ള ഫ്രാങ്ക്ഫർടിന് ഇനി ഡോർട്മുണ്ടിന് ഒപ്പം എത്താൻ ആവില്ല. അവർക്ക് 57 പോയിന്റ് മാത്രമേ ഉള്ളൂ.

Exit mobile version