Site icon Fanport

ഡോർട്മുണ്ടിന് തോൽവി, ജർമ്മൻ കിരീട പോരാട്ടം ആവേശത്തിൽ

ബുണ്ട്സ് ലീഗയിലെ കിരീട പോരാട്ടം കഠിനമാകുന്നു. ഇന്ന് ഡോർട്മുണ്ട് ഏറ്റ പരാജയം ആണ് സ്ഥിതി ആകെ മാറ്റിയിരിക്കുന്ന. ഇന്ന് രാത്രി നടന്ന മത്സരത്തിൽ റിലഗേഷൻ ഭീഷണിയിൽ ഉള്ള ഓഗ്സ്ബർഗ് ആണ് ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഡോർട്മുണ്ടിന്റെ പരാജയം. ഡോർട്മുണ്ടിന്റെ ലീഗിലെ രണ്ടാം പരാജയം മാത്രമാണിത്.

ജി ഡോങ് വോണാണ് ഓഗ്സ്ബർഗിന്റെ രണ്ട് ഗോളുകളും നേടിയത്. 24ആം മിനുട്ടിലും 68ആം മിനുട്ടിലുമായിരുന്നു ജി ഡോങിന്റെ ഗോളുകൾ. 81ആം മിനുട്ടിൽ അൽകാസറിലൂടെ ഒരു ഗോൾ പിറന്നെങ്കിലും അതിനപ്പുറം കടക്കാൻ ഡോർട്മുണ്ടിനായില്ല.

പരാജയപ്പെട്ട ഡോർമ്മുണ്ട് ഇപ്പോഴും ലീഗിൽ ഒന്നാമത് തന്നെയാണ്. പക്ഷെ ബയേൺ അടുത്ത മത്സരം വിജയിച്ച ഇരുടീമുകൾക്കും ഒരേ പോയന്റാകും.

Exit mobile version