Site icon Fanport

പരിശീലകനെ പുറത്താക്കി ഡോർട്മുണ്ട്

പുതുതായി ലീഗിലെത്തിയ സ്റ്റുട്ട്ഗാർട്ടിനെതിരായ കനത്ത പരാജയത്തിന് പിന്നാലെ പരിശീലകനായ ലൂസിയൻ ഫാവ്റെയെ പുറത്താക്കി ബുണ്ടസ്‌ലീഗ ക്ലബായ ബൊറൂസിയ ഡോർട്മുണ്ട്. കഴിഞ്ഞ ദിവസം സ്റ്റുട്ട്ഗാർട്ടിനെതിരായ മത്സരത്തിൽ 5-1ന് തോറ്റതിന് പിന്നാലെയാണ് ഡോർട്മുണ്ട് പരിശീലകനായ ലൂസിയൻ ഫാവ്റെയെ പുറത്താക്കിയത്. ഈ സീസണിന്റെ അവസാന ഡോർട്മുണ്ടിൽ ലൂസിയൻ ഫാവ്റെയുടെ കരാർ അവസാനിക്കാനിരിക്കെയാണ് ക്ലബ് പരിശീലകനെ പുറത്താക്കിയത്.

തോൽവിയോടെ ബുണ്ടസ്‌ലീഗയിൽ ഒന്നാം സ്ഥാനക്കാരായ ബയേൺ മ്യൂണിക്കിനെക്കാൾ അഞ്ച് പോയിന്റ് പിറകിലാണ് ഡോർട്മുണ്ട്. സീസണിൽ ഡോർട്മുണ്ടിന്റെ നാലാമത്തെ തോൽവികൂടിയായിരുന്നു ഇത്. രണ്ടര വർഷം ഡോർട്മുണ്ടിനെ ലൂസിയാൻ ഫാവ്റെ പരിശീലിപ്പിച്ചിട്ടുണ്ട്. പുതിയ പരിശീലകനെ നിയമിക്കുന്നത് വരെ സഹ പരിശീലകൻ എഡിൻ ടെറസിക് ആവും ഡോർട്മുണ്ടിനെ പരിശീലിപ്പിക്കുക.

Exit mobile version