Site icon Fanport

“നെയ്മറിനെ എങ്ങനെ തടയണമെന്ന് അറിയില്ല”

ക്വാർട്ടറിൽ നെയ്മറിനെ നേരിടാൻ ഇറങ്ങുന്ന ബെൽജിയൻ നിരയിലെ ഫുൾബാക്ക് മുനിയർ നെയ്മറിനെ എങ്ങനെ തടയണമെന്ന് അറിയില്ല എന്ന് പറഞ്ഞു. പി എസ് ജിയിൽ സഹതാരങ്ങളാണ് മുനിയറും നെയ്മറും. നെയ്മറിനെ തടയേണ്ടത് എങ്ങനെ ആണെന്ന് അറിയില്ല. നെയ്മറിന്റെ ഒരോ നീക്കങ്ങളും അപ്രതീക്ഷിതമായിരിക്കും. താൻ ഒപ്പം കളിച്ചതിലും എതിരായി കളിച്ചതിലും ഏറ്റവും മികച്ച താരം നെയ്മറാണെന്നും മുനിയർ പറഞ്ഞു.

താൻ എന്റെ മികച്ച രീതിയിൽ ശ്രമിക്കും. ബ്രസീലിനെ തടയൽ എളുപ്പമല്ല. കാരണം നെയ്മർ മാത്രമല്ല, കൗട്ടീനോ, ഫെർമിനോ, ജീസുസ്, മാർസലോ തുടങ്ങി ബ്രസീൽ നിര മുഴുവൻ മികച്ച താരങ്ങളാണെന്നും മുനിയർ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version