Don Bosco Kwl

കേരള വനിതാ ലീഗ്: ഡോൺ ബോക്സോയ്ക്ക് ആദ്യ വിജയം

രാംകോ കേരള വനിതാ ലീഗിൽ ഡോൺ ബോസ്കോയ്ക്ക് ആദ്യ വിജയം. ഇന്ന് എമിറേറ്റ്സ് എസ് സിയെ നേരിട്ട ഡോൺ ബോസ്കോ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ക്യാപ്റ്റൻ പി രേഷ്മയും ദീപ നിയുപാനെയും ഡോൺ ബോസ്കോയ്ക്ക് ആയി ഇന്ന് ഇരട്ട ഗോളുകൾ നേടി. 28ആം മിനുട്ടിലും 55ആം മിനുട്ടിലും ആയിരുന്നു രേഷ്മയുടെ ഗോളുകൾ.

36ആം മിനുട്ടിലും 92ആം മിനുട്ടിലും ആണ് ദീപ ഗോളുകൾ നേടിയത്. പുഷപയാണ് ഡോൺ ബോസ്കോയുടെ മറ്റൊരു സ്കോറർ. അൽഫോണസും അനിതയും ആണ് എമിറേറ്റ്സിനായി ഗോൾ നേടിയത്. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ എമിറേറ്റ്സിന് പൂജ്യം പോയിന്റും ഡോൺ ബോസ്കോയ്ക്ക് 3 പോയിന്റുമാണ് ഉള്ളത്.

Story Highlight: Don Bosco got their first victory in Kerala Women’s league

Exit mobile version